ഫ്‌ളോറിഡ: യുഎസ് ജനതയില്‍ ആശങ്ക പടര്‍ത്തി മലേറിയ. 20 വര്‍ഷത്തിന് ശേഷമാണ് യുഎസില്‍ മലേറിയ റിപ്പോര്‍ട്ട് ചെയ്യുന്നത്. ടെക്‌സാസിലും ഫ്‌ളോറിഡിലുമുള്ളവര്‍ക്കാണ് രോഗമുണ്ടായത്.
കഴിഞ്ഞ രണ്ട് മാസത്തിനിടെ അഞ്ച് മലേറിയ കേസുകളും യുഎസില്‍ റിപ്പോര്‍ട്ട് ചെയ്തുവെന്ന് സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. നാല് കേസുകള്‍ ഫ്‌ളോറിഡയിലും അഞ്ചാമത്തേ സംഭവം ടെക്‌സാസിലുമാണെന്ന് സെന്‌റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ അറിയിച്ചു.
പ്രാദേശികമായി തന്നെയാണ് രോഗപ്പകര്‍ച്ച ഉണ്ടായതെന്നും രോഗികള്‍ രാജ്യം വിട്ട് പോയിട്ടില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി. രോഗികള്‍ സുഖം പ്രാപിക്കുന്നുണ്ടെന്ന വാര്‍ത്ത പുറത്തുവരുന്നുണ്ടെങ്കിലും 20 വര്‍ഷത്തിന് ശേഷം രോഗം വീണ്ടുമുണ്ടായത് ജനങ്ങളെ ആശങ്കയിലാഴത്തുകയാണ്. 2003 ലാണ് അവസാനമായി അമേരിക്കയില്‍ മലേറിയ റിപ്പോര്‍ട്ട് ചെയ്തത്. ഫ്‌ളോറിഡയിലെ തന്നെ പാം ബീച്ചില്‍ എട്ട് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്