യുഡിഎഫ് കുപ്രചാരണം നടത്തുന്നു: മന്ത്രി പി.എ. മുഹമ്മദ് റിയാസ്

news image
Dec 7, 2025, 5:54 am GMT+0000 payyolionline.in

 

പയ്യോളി : ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നടപ്പാക്കുന്ന ജനക്ഷേമകരമായ വികസനപ്രവർത്തനങ്ങൾക്കെതിരെസാധാരണ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ യുഡിഎഫ് കുപ്രചാരണം നട ത്തുകയാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായാണ് ഇത്തരം പ്രചാരണങ്ങൾ അവർ നടത്തുന്നത്. എൽഡിഎഫ്പയ്യോളി നഗരസഭകുടുംബ സംഗമവും തെരഞ്ഞെടുപ്പ് റാലിയും ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം. എൽഡിഎഫ് നഗര സഭ തെരഞ്ഞെടുപ്പ് പ്രകടനപത്രിക മുതിർന്ന നേതാവ് ടി ചന്തുവിന് നൽകി മന്ത്രി പ്രകാശിപ്പിച്ചു. എൽഡിഎഫ് നഗരസഭ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ രാജൻ കൊളാവിപ്പാലം അധ്യക്ഷനായി.ആർജെഡി ജില്ലാ പ്രസിഡൻ്റ് എം കെ ഭാസ്ക്കരൻ, സിപിഐ എം  ജില്ലാ കമ്മിറ്റി അംഗം എം പി ഷിബു, കെ ശശിധരൻ, ടി ചന്തു, എ വി ബാലകൃഷ്ണൻ, യു ടി കരീം, കെ കെ കണ്ണൻ എന്നിവർ സംസാരിച്ചു. സിപിഐ എം പയ്യോളി സൗത്ത്ലോക്കൽ സെക്രട്ടറി കെ ടി ലിഖേഷ് സ്വാഗതം പറഞ്ഞു.

എൽഡിഎഫ് പയ്യോളി നഗരസഭ കുടുംബസംഗമവും തെരഞ്ഞെടുപ്പ് റാലി യും മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാട നം ചെയ്യുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe