യുപിയില്‍ ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് 18 മരണം

news image
Jul 10, 2024, 4:49 am GMT+0000 payyolionline.in

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവിനുസമീപം ഡബിള്‍ ഡെക്കര്‍ ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 18 പേര്‍ മരിച്ചു. ബിഹാറിലെ സീതാമര്‍ഹിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരികയായിരുന്ന ഡബിള്‍ ഡെക്കര്‍ ബസാണ് അപകടത്തില്‍പ്പെട്ടത്.

ബുധനാഴ്ച പുലര്‍ച്ചെ ലക്‌നൗ- ആഗ്ര എക്‌സ്പ്രസ് പാതയിലായിരുന്നു അപകടം.  അപകടത്തില്‍ 19 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

പാല്‍ കയറ്റിവരുകയായിരുന്ന ടാങ്കര്‍ ലോറിയുടെ പിന്നിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു. മരിച്ചവരില്‍ മൂന്ന് സ്ത്രീകളും ഒരു കുട്ടിയുമുണ്ട്. പുലര്‍ച്ചെ അഞ്ചേകാലോടെയായിരുന്നു അപകടം. ബസ് അമിത വേഗതയിലായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe