യുവതിയുടെ ചിത്രം മോർഫ് ചെയ്തു പണം തട്ടാൻ ശ്രമം: വടകരയില്‍ യുവാവ് അറസ്റ്റിൽ

news image
Mar 29, 2025, 9:43 am GMT+0000 payyolionline.in

വടകര∙ യുവതിയുടെ ഫോട്ടോ മോർഫ് ചെയ്ത് പണം ആവശ്യപ്പെട്ട കല്ലാനോട് കാവാറപറമ്പിൽ അതുൽ കൃഷ്ണ ( 24 )നെ  സൈബർ ക്രൈം പൊലീസ് ഇൻസ്പെക്ടർ സി.ആർ.രാജേഷ്കുമാർ അറസ്റ്റ് ചെയ്തു. യുവതിയുടെ അമ്മയ്ക്കാണ് ചിത്രം അയച്ചുകൊടുത്തത്. പ്രചരിപ്പിക്കാതിരിക്കാൻ 2 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. അമ്മയുടെ പരാതിയിലാണ് അന്വേഷണം നടത്തിയത.് എസ്ഐ: കെ.അബ്ദുൽ ജലീൽ, എസ് സിപിഒ: ലിനീഷ്കുമാർ, സിപിഒ മാരായ വി.പി.ഷഫീഖ്, പി.ലിംന എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe