യു എ ലത്തീഫ് എംഎല്‍എക്കെതിരെ അസഭ്യകമന്റിട്ടെന്നാരോപിച്ച് യുവാവിനെ മര്‍ദ്ദിച്ചെന്ന് പരാതി; കേസെടുത്തു

news image
Mar 8, 2026, 8:26 am GMT+0000 payyolionline.in

മലപ്പുറം: മഞ്ചേരി എംഎല്‍എ യു എ ലത്തീഫിനെതിരെ ഫേസ്ബുക്കില്‍ അസഭ്യകമന്റ് ഇട്ടെന്നാരോപിച്ച് യുവാവിനെ മര്‍ദ്ദിച്ചതായി പരാതി. സംഭവത്തില്‍ എംഎല്‍എയുടെ മകന്‍ അമീറിനും സംഘത്തിനുമെതിരെ മഞ്ചേരി പൊലീസ് കേസെടുത്തു. മഞ്ചേരി മുള്ളമ്പാറ സ്വദേശി കൂളിയോടന്‍ ലത്തീഫ് ആണ് പരാതിക്കാരന്‍. മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

അഞ്ചുവര്‍ഷം കൊണ്ട് മണ്ഡലത്തിലെ പിഡബ്ല്യൂഡി റോഡുകള്‍ക്കായി 34കോടി രൂപയുടെ വികസനപ്രവര്‍ത്തനം നടത്തിയെന്ന് അവകാശപ്പെടുന്ന എംഎല്‍എയുടെ പോസ്റ്റിന് താഴെയായിരുന്നു അസഭ്യകമന്റ്. പിന്നാലെ എംഎല്‍എയുടെ മകനും സംഘവും കമന്റിട്ടയാളുടെ കടയില്‍ എത്തി ഇക്കാര്യം ചോദ്യം ചെയ്യുകയായിരുന്നു. വാക്കുതര്‍ക്കം മര്‍ദ്ദനത്തില്‍ കലാശിച്ചു.

അതേസമയം അസഭ്യകമന്റ് ഇട്ടതിനെ ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും ലത്തീഫ് ആയുധം ഉപയോഗിച്ച് മര്‍ദ്ദിക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രതിരോധിക്കുകയുമാണ് ചെയ്തതെന്നുമാണ് അമീറിന്റെയും സംഘത്തിന്റെ വാദം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe