ചെന്നൈ : തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ.അണ്ണാമലൈ നടത്തുന്ന പദയാത്രയ്ക്കിടെ പൊലീസ് യൂണിഫോമിൽ ബിജെപി അംഗത്വം സ്വീകരിച്ച 2 ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ.
കഴിഞ്ഞ 27നു നാഗപട്ടണത്തു പദയാത്രയ്ക്കിടെ സുരക്ഷ ജോലിയിലുണ്ടായിരുന്ന സ്‌പെഷൽ പൊലീസ് അസി. ഇൻസ്‌പെക്ടർമാരായ രാജേന്ദ്രനും കാർത്തികേയനുമാണ് അണ്ണാമലൈയിൽ നിന്ന് ഔദ്യോഗിക വേഷത്തിൽ അംഗത്വം സ്വീകരിച്ചത്.
സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ തഞ്ചാവൂർ ഡിഐജി ഇരുവരെയും സസ്പെൻഡ് ചെയ്തത്. തുടർന്ന് ഇരുവരെയും നാഗപട്ടണം സായുധ സേനാ വിഭാഗത്തിലേക്കു സ്ഥലം മാറ്റി.