യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം

news image
May 23, 2023, 2:57 am GMT+0000 payyolionline.in

തൃശൂർ ∙ യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിന് ഇന്നു തുടക്കം. വിവിധ കേന്ദ്രങ്ങളിൽ നിന്നാരംഭിച്ച പതാക, കൊടിമര, ഛായാചിത്ര ജാഥകൾ വൈകിട്ട് 5നു പടിഞ്ഞാറേക്കോട്ട ലീഡർ സ്ക്വയറിൽ സംഗമിക്കും. ലീഡർ സ്ക്വയറിൽ പുഷ്പാർച്ചന നടത്തിയശേഷം ഇരുചക്ര വാഹനറാലിയായി എംജി റോഡ് വഴി സ്വരാജ് റൗണ്ട് ചുറ്റി തെക്കേഗോപുരനടയിലെ സമ്മേളന നഗരിയിൽ സമാപിക്കും. സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ പതാക ഉയർത്തും.

രക്തസാക്ഷി ഛായാചിത്രവും ദീപശിഖയും പതാകയ്ക്കു സമീപം സ്ഥാപിക്കും. ജാഥാസംഗമം യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി. ശ്രീനിവാസ് ഉദ്ഘാടനം ചെയ്യും. നാളെ വൈകിട്ട് 5നു പുഴയോരം ഗാർഡൻസിൽ കുടുംബ സംഗമം. 25നു വൈകിട്ടു 4ന് ഒരുലക്ഷം പേർ അണിനിരക്കുന്ന റാലി നടക്കും. വൈകിട്ട് 4നു ശക്തനിൽ ആരംഭിക്കുന്ന റാലി സ്വരാജ് റൗണ്ട് ചുറ്റി തെക്കേഗോപുരനടയിൽ സമാപിക്കും. 26നു 10നു നന്ദനം ഓഡിറ്റോറിയത്തിൽ പ്രതിനിധി സമ്മേളനത്തോടെയാകും സമാപനം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe