തിക്കോടി: തിക്കോടിയിൽ അടിപ്പാത അനുവദിച്ചതിന്റെ ആഹ്ലാദപ്രകടനത്തിൽ നാട്ടുകാർ. ഇന്ന് വൈകുന്നേരം 5:45 ന് തിക്കോടി ടൗണിൽ ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം നടത്തി. ‘ ജനകീയ സമരം വിജയിച്ചു ‘ എന്ന ബാനറുകളുയർത്തി പിടിച്ചായിരുന്നു ആഹ്ലാദ പ്രകടനം.
തിക്കോടി പാലൂർ-ചിങ്ങപുരം റോഡിന് സമീപമാണ് അടിപ്പാത അനുവദിച്ചത്. രണ്ടര വർഷമായി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിക്കോടിയിൽ സമരം നടന്നുവരികയായിരുന്നു.
സമരത്തിൽ പങ്കെടുത്ത മുഴുവൻ ആളുകളെയും പിന്തുണച്ചവരെയും അഭിവാദ്യം ചെയ്യുന്നതായി ചെയർമാൻ വി.കെ. അബ്ദുൾ മജീദ്, കൺവീനർ കെ.വി. സുരേഷ് കുമാർ എന്നിവർ അറിയിച്ചു.