രാജീവ് ചന്ദ്രശേഖറിന്‍റെ പത്രിക നിരസിക്കണമെന്ന ഹർജി തള്ളി, ഹർജിക്കാർക്ക് ഇലക്ഷൻ പെറ്റീഷൻ നൽകാമെന്ന് ഹൈക്കോടതി

news image
Apr 23, 2024, 6:50 am GMT+0000 payyolionline.in
എറണാകുളം: തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന്‍റെ  പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി.ഹർജിക്കാർക്ക് ഇലക്ഷൻ പെറ്റീഷൻ നൽകാമെന്ന് ജസ്റ്റിസുമാരായ വി ജി അരുൺ, എസ് മനു എന്നിവരുൾപെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.കോൺഗ്രസ് നേതാവ് ആവണി ബെൻസൽ, ബെംഗളുരു സ്വദേശി രഞ്ജിത് തോമസ് എന്നിവരാണ് ഹർജിക്കാർ.പത്രികക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ സ്വത്ത് വിവരം മറച്ച് വെച്ചെന്ന് ഹർജിക്കാർ ആരോപിച്ചിരുന്നു.പോസ്റ്റൽ ബാലറ്റ് പോളിങ് ഉൾപ്പെടെ നടന്നു കഴിഞ്ഞ ഘട്ടത്തിൽ ഇടപെടരുതെന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ വാദം അംഗീകരിച്ചാണ് കോടതിയുടെ ഉത്തരവ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe