ന്യൂഡൽഹി : സ്കൂൾ പാഠ്യപദ്ധതിയിൽ ശ്രീരാമന്റെ ദേവഭൂമിയുമായുള്ള ബന്ധത്തിന്റെ കഥകൾ അവതരിപ്പിക്കാൻ ഉത്തരാഖണ്ഡ് വിദ്യാഭ്യാസവകുപ്പ് ഒരുങ്ങുന്നു. ശ്രീരാമനെ ഉത്തരാഖണ്ഡുമായി ബന്ധപ്പെടുത്തിയുള്ള പ്രത്യേക കഥകളും ആഖ്യാനങ്ങളും സിലബസിൽ ഉൾപ്പെടുത്താനാണ് നീക്കം.
‘ഹെറിറ്റേജ് ഓഫ് ഉത്തരാഖണ്ഡ്’ എന്ന പേരിൽ ഒരു പുതിയ വിഷയം അവതരിപ്പിക്കും, സിബിഎസ്ഇ, ഉത്തരാഖണ്ഡ് ബോർഡ് സ്കൂളുകളിൽ ഒന്നാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെ ഇത് തുടരും. ശ്രീരാമന്റെ ദേവഭൂമിയിലേക്കുള്ള വരവിനെ കുറിച്ചും അദ്ദേഹം ചെലവഴിച്ച സമയത്തെ കുറിച്ചും വെളിച്ചം വീശുന്ന അധ്യായങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും’ – ഉത്തരാഖണ്ഡ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ജനറൽ ബൻഷിധർ തിവാരി “ആജ് തക്കിന്’ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.