രാവിലെ കത്തിക്കയറി, ഉച്ചകഴിഞ്ഞപ്പോൾ നേരിയ ആശ്വാസം; സ്വർണ വില കുറഞ്ഞു

news image
Sep 30, 2025, 12:53 pm GMT+0000 payyolionline.in

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. ഗ്രാമിന് 80 രൂപ കുറഞ്ഞു 10,765 രൂപയായി. പവന് 640 രൂപ കുറഞ്ഞു 86,120 രൂപയിലേക്ക് താഴ്ന്നു. പവന് 1040 രൂപയാണ് ഇന്ന് രാവിലെ ഉയർന്നത്. ഒരു പവൻ സ്വർണത്തിന്റെ വില 86,760 രൂപയായിരുന്നു രാവിലെ സ്വർണത്തിന്റെ വില. രണ്ട് ദിവസം കൊണ്ട് മാത്രം ഒരു പവൻ സ്വർണത്തിന്റെ വിലയിലുണ്ടായത് 2080 രൂപയുടെ വർധനവ് രേഖപ്പെടുത്തിയിരുന്നത്.

ആഗോള സാഹചര്യങ്ങളാണ് സ്വർണവില കുതിച്ചുയരാൻ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. യുഎസ് ഡോളർ ദുർബലമാകുന്നത് ഉൾപ്പെടെ സ്വർണവില ഉയരാൻ കാരണമാകുന്നുണ്ട്. അതിനൊപ്പം നവരാത്രിയും മഹാനവമിയും ദീപാവലിയും ഉൾപ്പെടെയുള്ള വിശേഷ ദിവസങ്ങൾ വരാനിരിക്കുന്നതും ഡിമാന്റ് ഉയർത്തിയിട്ടുണ്ട്.

ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe