രാഹുല്‍ ഗാന്ധി വീണ്ടും വയനാട്ടില്‍ മത്സരിക്കുന്നതിനെ എതിര്‍ക്കില്ലെന്ന് സിപിഐ ദേശീയ നേതൃത്വം

news image
Oct 4, 2023, 3:01 am GMT+0000 payyolionline.in

ചെന്നൈ: രാഹുൽ വീണ്ടും വയനാട്ടിൽ മത്സരിക്കുന്നതിനെ എതിർക്കില്ലെന്ന് സിപിഐ ദേശീയ നേതൃത്വം. സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ ഓരോ പാ‍ർട്ടിക്കും അവകാശമുണ്ടെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ  പറഞ്ഞു. പലർക്കും പല അഭിപ്രായങ്ങളും കാണുമെന്നും സ്ഥാനാർഥികളെ തീരുമാനിക്കാൻ ഓരോ പാർട്ടിക്കും അവകാശം ഉണ്ടെന്നും, സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ പറഞ്ഞു. തെരഞ്ഞെടുപ്പിനോട് അടുക്കുമ്പോൾ മാത്രമേ സ്ഥാനാർത്ഥി നിർണയം ചർച്ചയാകൂ. ഓരോ സംസ്ഥാനങ്ങളിലെയും സാഹചര്യം വ്യത്യസ്ഥമാണ്. എന്നാൽ ബിജെപിയെ തോല്പിക്കുകയാണ് ഇന്ത്യ മുന്നണിയുടെ ലക്ഷ്യമെന്നും ഡി രാജ ചെന്നൈയിൽ  പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe