തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച യു.ആർ. പ്രദീപും രാഹുൽ മാങ്കൂട്ടത്തിലും സത്യപ്രതിജ്ഞ ചെയ്തു. സ്പീക്കർ എ.എൻ. ഷംസീർ സത്യവാചകം ചൊല്ലിക്കൊടുത്തു.
ഉപതെരഞ്ഞെടുപ്പില്‍ യു.ആർ. പ്രദീപ് ചേലക്കര നിയോജകമണ്ഡലത്തില്‍ നിന്നും രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് നിയോജകമണ്ഡലത്തില്‍ നിന്നുമാണ് വിജയിച്ചത്.
നിയമസഭാ മന്ദിരത്തിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്സ് ലോഞ്ചില്‍ വെച്ചാണ് സത്യപ്രതിജ്ഞ നടന്നത്. രാഹുൽ മാങ്കൂട്ടത്തിൽ ആദ്യമായാണ് നിയമസഭയിലെത്തുന്നത്. എന്നാൽ, യു.ആർ. പ്രദീപ് രണ്ടാം തവണയാണ്. മുൻപ് 2016ലാണ് ചേലക്കരയിൽ നിന്നാണ് സഭയിലെത്തുന്നത്.
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായിരിക്കെ എം.എൽ.എ പദവിയിലെത്തിയ അപൂർവം നേതാക്കളുടെ പിൻമുറക്കാരാനായാണ് രാഹുൽ മാങ്കൂട്ടത്തിൽ സഭയിലെത്തുന്നത്. നിലവിൽ പ്രതിപക്ഷ നിരയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് രാഹുൽ. ഭരണപക്ഷത്തെ ഇളം മുറക്കാരൻ സച്ചിൽ ദേവാണ്. ദൈവ നാമത്തിലാണ് രാഹുൽ സത്യപ്രതിജ്ഞ ചെയ്തതത്.