രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിത തടസ ഹരജിയുമായി സുപ്രീംകോടതിയിൽ

news image
Jan 31, 2026, 5:45 am GMT+0000 payyolionline.in

ന്യൂഡല്‍ഹി: രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയായ യുവതി തടസ ഹരജിയുമായി സുപ്രീംകോടതിയില്‍. തന്നെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിലെ പ്രതി സുപ്രീംകോടതിയിൽ റിട്ട് ഹരജി ഫയൽ ചെയ്ത സാഹചര്യത്തിലാണ് ഇതിനെതിരെ തടസഹരജിയുമായി അതിജീവിത സുപ്രീംകോടതിയിൽ ഹരജി നൽകിയത്.

സുപ്രീം കോടതി അഭിഭാഷക ദീപ ജോസഫ് നല്‍കിയ റിട്ട് ഹര്‍ജിയിലാണ് അതിജീവിത തടസഹര്‍ജി ഫയല്‍ചെയ്തിരിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ പരാതിക്കാരിയെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിലെ പ്രതിയാണ് ദീപ ജോസഫ്.

ദീപ ജോസഫിന്റെ ഹരജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തന്റെ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് അതിജീവിത ഹരജി നൽകിയിരിക്കുന്നത്. കോൺഗ്രസ് അനുഭാവിയായ ദീപ ജോസഫ് പരാതിക്കാരിയെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിലെ രണ്ടാം പ്രതിയാണ്.

അഭിഭാഷകന്‍ കെ.ആര്‍. സുഭാഷ് ചന്ദ്രനാണ് പരാതിക്കാരിക്കായി തടസഹര്‍ജി ഫയല്‍ചെയ്തത്. എന്നാൽ ദീപ ജോസഫിന്റെ റിട്ട് ഹര്‍ജിയിലെ ഉള്ളടക്കം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe