റാസല്‍ഖൈമയില്‍ കൊടുങ്കാറ്റ്, കനത്ത മഴ: മലയാളി യുവാവിന് ദാരുണ അന്ത്യം

news image
Dec 18, 2025, 10:04 am GMT+0000 payyolionline.in

റാസല്‍ഖൈമ: വ്യാഴാഴ്ച്ച പുലര്‍ച്ചെയുണ്ടായ കനത്ത മഴയിലും കൊടുങ്കാറ്റിലും റാസല്‍ഖൈമയില്‍ വ്യാപക നാശം. ഒരു മരണവും റിപ്പോർട്ട് ചെയ്തു. മലയാളി യുവാവ ആണ് മരിച്ചത്. മഴയില്‍ നിന്ന് രക്ഷതേടി നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ അഭയം തേടിയ മലപ്പുറം കൊടിഞ്ഞി സ്വദേശി സല്‍മാന്‍ ഫാരിസ് (27) ആണ് മരണപ്പെട്ടത്. റാസല്‍ഖൈമയില്‍ ഇസ്തംബൂള്‍ ശവര്‍മ ബ്രാഞ്ച് ഒന്നില്‍ സേവനം അനുഷ്ഠിച്ച് വരികയായിരുന്നു സല്‍മാന്‍. വീശിയടിച്ച കാറ്റില്‍ കെട്ടിടത്തില്‍ നിന്ന് വീണ കല്ല് ദേഹത്ത് പതിച്ചതാണ് ദുരന്തത്തില്‍ കലാശിച്ചതെന്നാണ് ലഭിക്കുന്ന വിവരം. മലപ്പുറം നന്നമ്പ്ര തലക്കോട്ട് തൊഡിക സുലൈമാന്‍ – അസ്മാബി ദമ്പതികളുടെ മകനാണ് സല്‍മാന്‍ ഫാരിസ്.

കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍െറയും അധികൃതരുടെയും മുന്നറിയിപ്പ് ശരിവെക്കും വിധമായിരുന്നു റാസല്‍ഖൈമയില്‍ വ്യാഴാഴ്ച്ച പുലര്‍ച്ചെ ലഭിച്ച മഴയും കാറ്റും. ബുധനാഴ്ച്ച വൈകുന്നേരത്തോടെ റാസല്‍ഖൈമയിലെങ്ങും ചെറിയ തോതില്‍ ചാറ്റല്‍ മഴ ലഭിച്ചിരുന്നു. ഇത് പുലര്‍ച്ചെ മൂന്ന് മണിയോടെ ശക്തമായ കാറ്റിന്‍െറയും ഇടിമിന്നലിന്‍െറയും അകമ്പടിയോടെ ഉഗ്രരൂപം പ്രാപിക്കുകയായിരുന്നു. താഴ്ന്ന സ്ഥലങ്ങളെല്ലാം വെള്ളത്തിനടിയിലാവുകയും മരങ്ങള്‍ കടപുഴകുകയും ചെയ്തു. പല താമസ സ്ഥലങ്ങളിലും ഓഫീസ് കെട്ടിടങ്ങളിലും കാറ്റും മഴയും നാശം വിതച്ചു. വാഹന യാത്രികരെയും പുറം ജോലിക്കാരെയും മഴ ദുരിതത്തിലാഴ്ത്തി.

ഓള്‍ഡ് റാസ്, അല്‍ നഖീല്‍, അല്‍ മാമൂറ, അല്‍ മ്യാരീദ്, ജൂലാന്‍, അല്‍ മ്യാരീദ്, ശാം, അല്‍ജീര്‍, അല്‍ ജസീറ അല്‍ ഹംറ, അല്‍ ഗൈല്‍, ഹംറാനിയ, ദിഗ്ദാഗ, വാദി ഷൗക്ക, ഹജ്ജാര്‍ മലനിരകള്‍, ജബല്‍ ജെയ്സ് തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ശക്തമായ തോതിലാണ് മഴ വര്‍ഷിച്ചത്. എമിറേറ്റില്‍ ഇന്നും മൂടിക്കെട്ടിയ അന്തരീക്ഷമാണ്. ഇന്നും നാളെയും മഴ തുടരുമെന്ന അറിയിപ്പും അധിക

തര്‍ നല്‍കുന്നുണ്ട്. അതേസമയം, പൊലീസ് സേനയും ആംബുലന്‍സ്-സിവില്‍ ഡിഫന്‍സ് വിഭാഗവും മുഴുമസയവും രക്ഷാപ്രവര്‍ത്തനത്തിന് നിലയുറപ്പിച്ചിട്ടുള്ളത് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe