റീലുകൾ അടിച്ചു മാറ്റി റിയാക്ഷൻ വിഡിയോ ചെയ്യുന്നവർക്ക് പിടി വീഴും; കൺടെന്റ് പ്രൊട്ടക്ഷൻ ഫീച്ചറുമായി മെറ്റ

news image
Nov 25, 2025, 11:32 am GMT+0000 payyolionline.in

ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം അപ്പുകളിലെ കൺടെന്റ് സംരക്ഷിക്കാനായി പുതിയ ഫീച്ചറുമായി മെറ്റ. സോഷ്യൽ മീഡിയകളിൽ ഏറെ വ്യപകമായി നടക്കുന്ന ഒന്നാണ് കോൺടെന്റ് മോഷണം . ഒരു വ്യക്തി പോസ്റ്റ് ചെയ്യുന്ന റീലുകൾ മറ്റ് വ്യക്തികൾ ലൈക്കിനും വ്യൂസിനുമായി ഉപയോഗിക്കുന്നതും റീൽ റീയാക്‌ഷൻ വിഡിയോകൾ ചെയ്യുന്നതും ഈ പ്ലാറ്റുഫോമുകളിൽ സർവ സാധാരണമാണ്. ഇത്തരം മോഷണങ്ങളിൽ നിന്ന് ഒറിജിനൽ കണ്ടന്റിനെ സംരക്ഷിക്കാനാണ് മെറ്റ പുതിയ ഫീച്ചർ കൊണ്ടുവന്നിട്ടുള്ളത്.

പുതിയ ഫീച്ചർ ഉപയോകിച്ച് ഒറിജിനൽ റീലുകൾ ഓട്ടമാറ്റിക്കായി സംരക്ഷിക്കുകയും, ഫെയ്സ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും അവയുടെ കോപ്പികൾക്കായി തിരയാനും, കണ്ടെത്തിയാൽ നടപടിയെടുക്കാനും അവസരം ലഭിക്കും. കോപ്പിറൈറ്റ് സംരക്ഷിക്കാൻ ഉപയോഗിക്കുന്ന റൈറ്റ്സ് മാനേജർ’ (Rights Manager) എന്ന സാങ്കേതികവിദ്യ തന്നെയാണ് പുതിയ ഫീച്ചറിന് പിന്നിലുമുള്ളത്. ഇത് റീൽസ് ക്രിയേറ്റേഴ്സിന് എളുപ്പത്തിൽ ഉപയോഗിക്കാൻ പുതിയ ഫീച്ചറു വഴി സാധിക്കും.

 

നിലവിൽ മെറ്റയുടെ കൺടെന്റ് മോനെറ്റിസഷൻ പ്രോഗ്രാമിൽ ഉൾപ്പെട്ടതും, കൺടെന്റ് ഉള്ളടക്കത്തിൽ ഒറിജിനാലിറ്റി മാനദണ്ഡക്കാൾ പാലിക്കുന്നവർക്കുമാണ് ആദ്യ ഘട്ടത്തിൽ ഈ ഫീച്ചർ ലഭിക്കുക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe