തൃശൂർ: ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് മുന്നില്‍ ബൈക്കുകള്‍ക്ക് കൂട്ടത്തോടെ തീ പിടിച്ചു. തിങ്കളാഴ്ച്ച രാവിലെയാണ് സംഭവം. റെയില്‍വേ സ്റ്റേഷന് പുറത്തായി റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കുകള്‍ക്കാണ് തീ പിടിച്ചത്. അതേസമയം, തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. പത്തോളം ബൈക്കുകളാണ് കത്തി നശിച്ചത്. ഇരിങ്ങാലക്കുടയില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് മുന്നില്‍ ബൈക്കുകള്‍ക്ക് തീ പിടിച്ചു; കാരണം അവ്യക്തം, കത്തി നശിച്ചത് 10 ബൈക്കുകൾ
Apr 22, 2024, 7:18 am GMT+0000
payyolionline.in
സംവിധായകൻ ജോഷിയുടെ വീട്ടിലെ കവര്‍ച്ച; പ്രതിയുടെ ഭാര്യ നാട്ടില്‍ പഞ്ചായത്ത് പ് ..
സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ശാരികയെ മേപ്പയൂർ സലഫി അനുമോദിച്ചു