റെയിൽവേ ട്രാക്കിൽ വന്യമൃഗങ്ങൾ
അപകടത്തിൽപ്പെടുന്നത് തുടരുന്ന സാഹചര്യത്തിൽ ഇത് തടയാൻ എഐ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുമെന്ന് റെയിൽവേ. വന്യമൃഗ സാധ്യതയുള്ള മേഖലകളിൽ എഐ ഇൻട്രേഷൻ ഡിറ്റക്ഷൻ സിസ്റ്റം സ്ഥാപിക്കും.
ഇതുവഴി വന്യമൃഗങ്ങളുണ്ടെങ്കിൽ അര കിലോമീറ്റർ മുൻപേ ലോക്കോ പൈലറ്റുമാർക്ക് മുന്നറിയിപ്പ് ലഭിക്കും. പരീക്ഷണാടിസ്ഥാനത്തിൽ വടക്ക് കിഴക്കൻ റെയിൽവേയിൽ 141 കിലോമീറ്ററിൽ ഇത് സ്ഥാപിച്ചത് വിജയകരമാണ്. രാജ്യത്താകെ 1122 കിമീ ദൂരത്തിൽ സംവിധാനം സ്ഥാപിക്കുമെന്നും റെയിൽവേ അറിയിച്ചു.
