റെയിൽവേ പാളത്തിൽ റീൽസ് ചിത്രീകരണം; ഉത്തർപ്രദേശിൽ ട്രെയിനിടിച്ച് ദമ്പതികളും കുഞ്ഞും മരിച്ചു

news image
Sep 11, 2024, 5:42 pm GMT+0000 payyolionline.in

ലക്നൗ : റെയിൽവേ പാളത്തിൽ റീൽസ് ചിത്രീകരിക്കുന്നതിനിടെ ട്രെയിനിടിച്ച് ദമ്പതികളും കുഞ്ഞും മരിച്ചു. ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിലെ ഉമരിയ ഗ്രാമത്തിലാണ് സംഭവം. സിതാപൂർ സ്വദേശികളായ മൊഹമ്മദ് അഹമ്മദ് (26), ഭാര്യ നജ്‌നീൻ (24), ഇവരുടെ മൂന്ന് വയസുള്ള മകൻ അബ്ദുല്ല എന്നിവരാണ് മരിച്ചത്.

ബുധനാഴ്ച 11 മണിയോടെയായിരുന്നു അപകടം. പാളത്തിൽ വെച്ച് റീൽസ് ചിത്രീകരിക്കുന്നതിനിടെ ട്രെയിൽ ഇടിക്കുകയായിരുന്നു. പാസഞ്ചർ ട്രെയിനാണ് ഇടിച്ചതെന്നാണ് വിവരം. മൂന്ന് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe