റോഡ് കൈയേറ്റം ഒഴിപ്പിക്കാതെ ഒത്താശ: മണിയൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധ ധർണ്ണ

news image
Nov 6, 2025, 11:18 am GMT+0000 payyolionline.in

മണിയൂർ: പഞ്ചായത്ത് റോഡ് കൈയേറിയവർക്ക് ഒത്താശ ചെയ്യുന്നു എന്ന് ആരോപിച്ച് മണിയൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കും സെക്രട്ടറിക്കുമെതിരെ പ്രതിഷേധ ധർണ്ണ നടത്തി.

എടത്തുംകര വാർഡിലെ ജനങ്ങളാണ് ദുരിതം സഹിക്കവയ്യാതെ പഞ്ചായത്തിന് മുന്നിൽ ധർണ്ണ നടത്തിയത്.നെയ്യല്ലൂർ മഠം-കോഴിക്കുട്ടി വയൽ പഞ്ചായത്ത് റോഡ് കെട്ടിയടച്ച് ഒരു നാടിനെ മുഴുവൻ ദുരിതത്തിലാഴ്ത്തിയ നടപടിക്കെതിരെയാണ് റോഡ് സംരക്ഷണ സമിതി ആക്ഷൻ കൗൺസിലിന്റെയും വിവിധ രാഷ്ട്രീയ കക്ഷികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe