ലക്ഷദ്വീപ് എംപിക്കെതിരായ വധശ്രമക്കേസ് വീണ്ടും പരിഗണിക്കണം; സ്റ്റേ റദ്ദാക്കി സുപ്രീംകോടതി

news image
Aug 22, 2023, 12:17 pm GMT+0000 payyolionline.in

ന്യൂഡൽഹി> ലക്ഷദ്വീപ് എംപി ഫൈസലിനെതിരായ വധശ്രമക്കേസ് വീണ്ടും പരി​ഗണിക്കണമെന്ന് ഹൈക്കോടതിക്ക് സുപ്രീംകോടതിയുടെ നിർദേശം.  ലക്ഷദ്വീപ് എംപി കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്ത കേരള ഹൈക്കോടതിയുടെ വിധി റദ്ദാക്കിയ സുപ്രീംകോടതി, കേസ് വീണ്ടും പരി​ഗണിച്ച് ആറാഴ്‌ചയ്‌ക്കുള്ളിൽ തീർപ്പുകൽപ്പിക്കാനും നിർദേശിച്ചു. അതേസമയം, ഹൈക്കോടതി വിധി വരുന്നതുവരെ എം പി സ്ഥാനത്ത് മുഹമ്മദ് ഫൈസലിന് തുടരാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe