ലഡാക്കിൽ സൈനിക അഭ്യാസത്തിനിടെ അപകടം; 5 സൈനികർക്ക് വീരമൃത്യു

news image
Jun 29, 2024, 7:10 am GMT+0000 payyolionline.in

ദില്ലി: ലഡാക്കിൽ സൈനിക അഭ്യാസത്തിനിടെയുണ്ടായ അപകടത്തിൽ അഞ്ചു സൈനികർക്ക് വീരമ‍ൃത്യു. സൈനികർ ടാങ്ക് ഉപയോഗിച്ച് നദി കടക്കുന്നതിനിടെയാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽപെട്ട 5 സൈനികരുടേയും മൃതദേഹം കണ്ടെത്തി. ജലനിരപ്പ് ഉയർന്നതോടെ ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. കരസേനയുടെ ടി 72 ടാങ്കാണ് മുങ്ങിയത്. ഇവർക്കായി തെരച്ചിൽ തുടങ്ങിയിരുന്നു. ആദ്യം ഒരു സൈനികൻ്റെ മൃതദേഹം കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ നാലുപേരുടേയും മൃതദേഹം കണ്ടെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe