വടകര : വടകരയുടെ വോളിബോൾ പാരമ്പര്യത്തിനൊപ്പം കായിക വിഭാഗങ്ങൾക്ക് ചിട്ടയോടെ കോച്ചിംഗ് നൽകി വരുന്ന മേപ്പയിലെ കായിക അക്കാദമിയായ ഐ പി എം ൽ കുട്ടികളുടെ വായന പ്രോത്സാഹിപ്പിക്കുന്നതിന് ലയൺസ്ക്ലബ് ഓഫ് വടകര തർജ്ജനി ആരംഭിച്ച വായനാമുക്ക് പാസ്റ്റ് ഡിസ്ട്രിക്റ്റ് ഗവർണർ എം ജെ എഫ് ലയൺ സുജിത് കെ ഉദ്ഘാടനം ചെയ്തു. കായിക താരങ്ങളുടെ കൈകളിലേക്ക് പുസ്തകം വെച്ചു നൽകിയതിനൊപ്പം വായന പുതുതലമുറക്ക് അത്യന്താപേക്ഷിതമെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തുകയും ചെയ്തു. പാലസ്തീനിലെ വേദനിക്കുന്ന കുഞ്ഞുങ്ങളുടെ കണ്ണീർ ഒപ്പുന്നത് പോലെ അന്താരാഷ്ട്ര തലത്തിൽ നിരവധി പ്രവർത്തനങ്ങളാണ് ലയൺസ് ഇൻറർനാഷണൽ ഏറ്റെടുത്ത് നടപ്പിലാക്കുന്നതെന്ന് ലയൺ സുജിത്ത് പറഞ്ഞു.
തർജ്ജനി പ്രസിഡന്റ് ലയൺ രമ്യ സ്വരൂപ് അധ്യക്ഷത വഹിച്ചു. പാസ്റ്റ് പ്രസിഡന്റ് ലയൺ വിജിത ബാലരാജ് ഭർത്താവിൻെറ ഓർമ്മക്കായ് നടത്തിവരുന്ന വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടുകൂടിയാണ് ഇതുപോലൊരു വായനമുക്ക് ആരംഭിക്കുന്നതിലേക്കെത്തിച്ചേർന്നത്. ഇത്തരം പ്രവർത്തനങ്ങളുമായി സമൂഹത്തിലേക്കിറങ്ങുബോൾ ബലരാജ് ഏറെ സന്തോഷിക്കുമെന്ന ഉറച്ച വിശ്വാസം തനിക്കുണ്ടെന്ന് ലയൺ വിജിത പറഞ്ഞു.
അറിവിൻെറ ലോകത്തേക്ക് കൂടുതലടുക്കാൻ പുസ്തക വായനയേക്കാൾ മികവുറ്റ മാർഗ്ഗം മറ്റൊന്നില്ലെന്ന് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും പുസ്തകം സ്പോൺസർ ചെയ്യുകയും ചെയ്ത തർജ്ജനി ചാർട്ടർ പ്രസിഡന്റും അഡീഷണൽ കാബിനറ്റ് സെക്രട്ടറിയുമായ ലയൺ മിനി പി എസ് നായർ പറഞ്ഞു. തർജ്ജനി ട്രഷറർ ലയൺ ശ്രീദേവി പ്രശാന്ത് ലയൺ ബീന സതീഷ് എന്നിവർ സംസാരിച്ചു ഐപിഎം ചീഫ് കോച്ച് ശ്രീജിത്ത് ചടങ്ങിൽ ആശംസകൾ നേർന്നു കായിക മേഖലക്കൊപ്പം വായനക്ക് കുട്ടികളെ തയ്യാറാക്കാമെന്ന് അദ്ദേഹം കൂട്ടി ചേർത്തു. സെക്രട്ടറി ലയൺ തിലക കുമാരി ടീച്ചർ സ്വാഗതവും കായികതാരം ദേവിക നന്ദിയും പറഞ്ഞു.