ആലപ്പുഴ: ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ നിർണായക വഴിത്തിരിവ്. നടന്മാരായ ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും ലഹരിവസ്തുക്കൾ കൈമാറിയിട്ടുണ്ടെന്ന് എക്സൈസിന് യുവതി മൊഴി നൽകി. ഈ മൊഴിയെ സാധൂകരിക്കുന്ന ഡിജിറ്റൽ തെളിവുകൾ എക്സൈസിന് ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്.
സിനിമ മേഖലയിലെ ഉന്നതരുമായി അടുത്ത ബന്ധം പുലർത്തുന്ന തസ്ലീമ, വിദേശത്തുനിന്നും എത്തിച്ച ഹൈബ്രിഡ് കഞ്ചാവ് എറണാകുളത്ത് വിതരണം ചെയ്ത ശേഷം ആലപ്പുഴയിലും വിതരണം ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് എക്സൈസിൻ്റെ പിടിയിലായത്.