നാദാപുരം (കോഴിക്കോട്)∙ നരിക്കാട്ടേരിയിൽ കഞ്ചാവും എംഡിഎംഎയുമായി മൂന്ന് പേർ അറസ്റ്റിൽ. വടയം തരിപ്പൊയ്യിൽ വീട്ടിൽ സൂരജ് (23), കക്കട്ട് കുന്നുമ്മൽ സ്വദേശി വാതുക്കൽ പറമ്പത്ത്മുഹമ്മദ് അർഷാദ് (22), ചരളിൽ ലക്ഷം വീട് കോളനിയിലെ അർഷാദ് (23) എന്നിവരെയാണ് നാദാപുരം എസ്ഐ ജിയോ സദാനന്ദനും സംഘവും അറസ്റ്റ് ചെയ്തത്. പ്രതികളിൽനിന്ന് 0.77 ഗ്രാം കഞ്ചാവും 0.3 ഗ്രാം എംഡിഎംഎയും പിടികൂടി.
ചൊവ്വാഴ്‌ച രാത്രി 11.30 ഓടെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നരിക്കാട്ടേരിയിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. പ്രതികളായ മൂന്ന് പേരും ചേർന്ന് ലഹരി ഉപയോഗിക്കുന്നതിനായി തയാറാവുന്നതിനിടയിലാണ് പൊലീസ് പിടിയിലായത്.