ലഹരിമാഫിയാ ബന്ധം: കാലടി പോലീസ് സ്റ്റേഷനിലെ സിപിഒയ്ക്ക് സസ്‌പെൻഷൻ

news image
Jan 9, 2026, 5:21 pm GMT+0000 payyolionline.in

കാലടി: കാലടി പോലീസ് സ്റ്റേഷനിലെ സിപിഒ സുബീറിനെ സർവീസിൽനിന്ന്‌ സസ്പെൻഡ് ചെയ്തു. കഴിഞ്ഞ സെപ്റ്റംബറിൽ സുബീറിന്റെ ഉമ്മയുടെ ഉടമസ്ഥതയിലുള്ള പെരുമ്പാവൂർ ഭായി കോളനിയിലെ കെട്ടിടത്തിൽ വാടകയ്ക്കു താമസിച്ചിരുന്ന സ്ത്രീയിൽനിന്ന്‌ എക്സൈസ് ഒൻപതര കിലോ കഞ്ചാവ് പിടികൂടിയിരുന്നു. സംഭവത്തിൽ കഞ്ചാവ് കൈവശം വെച്ച സെലീന എന്ന സ്ത്രീക്കെതിരേ കേസെടുത്തിരുന്നു.

ചില മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും ‘പോലീസുകാരന് ലഹരിമാഫിയാ ബന്ധം’ എന്ന തലക്കെട്ടിൽ വാർത്തകൾ വന്നിരുന്നു. ഇത് പോലീസ് സേനയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കിയെന്ന് വിലയിരുത്തി. സുബീറിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച് പോലീസിന്റെ രഹസ്യാന്വേഷണവും നടന്നു. ഈ റിപ്പോർട്ടും പരിശോധിച്ചാണ് നടപടി. സുബീർ കുറുപ്പംപടി പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യുമ്പോഴാണ് സംഭവം. ലഹരി കേസിൽ സുബീറിനെതിരേ കേസൊന്നും ഉണ്ടായിരുന്നില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe