ലാലു പ്രസാദിനും തേജസ്വിക്കും വീണ്ടും ഇഡി സമന്‍സ്

news image
Jan 19, 2024, 4:54 pm GMT+0000 payyolionline.in

പട്ന: ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനും മകനും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിനും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സ്. ലാലു റെയില്‍വേ മന്ത്രിയായിരുന്ന യുപിഎ സര്‍ക്കാരിന്റെ കാലത്ത് റെയില്‍വേ ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലാണ് നടപടി.

ഇരുവരോടും പട്നയിലെ ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി ആവശ്യപ്പെട്ടു. ലാലു പ്രസാദിനോട് ഈ മാസം 29നും തേജസ്വിയോട് 30നും ഹാജരാകാനാണ് ആവശ്യപ്പെട്ടത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe