ലാഹോറിൽ ഖലിസ്ഥാൻ നേതാവ് പരംജിത് സിങ് പഞ്ച്‍വാർ വെടിയേറ്റു മരിച്ചു

news image
May 6, 2023, 10:54 am GMT+0000 payyolionline.in

ലാഹോർ: ഖലിസ്ഥാൻ നേതാവ് പരംജിത് സിങ് പഞ്ച്‍വാർ ലാഹോറിൽ വെടിയേറ്റു മരിച്ചു. അജ്ഞാത സംഘമാണ് ലാഹോറിലെ ജോഹാർ നഗരത്തിൽ വെച്ച് പഞ്ച്‍വാറിന് നേരെ വെടിയുതിർത്തത്. ശനിയാഴ്ച രാവിലെ ആറ് മണിക്ക് വീടിനു സമീപം നടക്കവെ, മോട്ടോർസൈക്കിളിലെത്തിയ രണ്ടുപേർ ഇദ്ദേഹത്തിനു നേരെ വെടിയുതിർക്കുകയായിരുന്നു.

തരൺ തരണിനടുത്തുള്ള പഞ്ച്‍വാർ ഗ്രാമത്തിൽ പെട്ടയാളാണ് പരംജിത്. 1986 വരെ ഖാലിസ്ഥാൻ കമാൻഡോ സേനയിൽ ചേരുമ്പോൾ സോഹാലിലെ സെൻട്രൽ കോ-ഓപറേറ്റീവ് ബാങ്കിലായിരുന്നു ജോലി. 1986ൽ അദ്ദേഹം കെ.സി.എഫിൽ ചേർന്നു. പരംജിത്തിനെതിരെ 1989 മുതൽ 1990 വരെ ഏഴ് കൊലപാതകങ്ങളും രണ്ട് ടാഡ പ്രകാരമുള്ള കേസുകളും ഉൾപ്പെടെ പത്ത് എഫ്‌.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 1990കളാലാണ് പരംജിത് പാകിസ്താനിലെത്തിയത്.

ഇന്ത്യൻ പഞ്ചാബിലേക്ക് ഡ്രോൺ വഴി മയക്കുമരുന്നും ആയുധങ്ങളും കടത്തുന്നതിൽ ഏർപ്പെട്ടിരുന്ന പരംജിത് തരണിനടുത്തുള്ള പഞ്ച്വാർ ഗ്രാമത്തിലാണ് ജനിച്ചത്. 1986ൽ തന്റെ ബന്ധുവായ ലഭ് സിങ് സമൂലവൽക്കരിക്കപ്പെട്ടതിന് ശേഷം അദ്ദേഹം കെ.സി.എഫിൽ ചേർന്നു. അതിനുമുമ്പ് അദ്ദേഹം സോഹാലിലെ ഒരു കേന്ദ്ര സഹകരണ ബാങ്കിൽ ജോലി ചെയ്തു വരികയായിരുന്നു.

ലബ് സിങ്ങിനെ ഇന്ത്യൻ സൈന്യം വധിച്ചതിനെ തുടർന്ന് 1990 കളിൽ പരംജിത് കെ.സി.എഫിന്റെ ചുമതല ഏറ്റെടുത്ത് പാകിസ്ഥാനിലേക്ക് കടന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe