എടപ്പാള്‍:കൂനംമ്മൂച്ചിയിൽ ലൈറ്റ് ആന്റ് സൗണ്ട് ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. ഗുരുവായൂര്‍ ബ്രഹ്മകുളം എ.ആര്.എസ് ലൈറ്റ് ആന്‍ഡ് സൗണ്ടിലെ ജീവനക്കാരനും ചെമ്മണ്ണൂര്‍ സ്വദേശിയുമായ മമ്പ്രമ്പത്ത് വിപിന്‍ (21) ആണ് മരിച്ചത്.
ഗുരുവായൂര്‍ കൂനംമൂച്ചി സെന്റ്തോമസ് യു.പി സ്കൂളിന്റെ വാര്‍ഷികാഘോഷത്തിന്റെ മുന്നോടിയായി ലൈറ്റ് ആന്റ് സൗണ്ട് സജ്ജീകരണത്തിന് എത്തിയതായിരുന്നു വിപിന്‍. ഇതിനിടെ ഇന്ന് പുലര്‍ച്ചെ ഷോക്കേല്‍ക്കുകയായിരുന്നു.
ഗുരുവായൂര്‍ ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. ഗുരുവായൂര്‍ പോലീസും സ്ഥലത്തെത്തി മൃതദേഹം ചൂണ്ടല്‍ സെന്റ് ജോസഫ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
