ലോകത്തിലെ ഏറ്റവും സുരക്ഷിതമായ എയർലൈനുകൾ അറിയാം; പട്ടികയിൽ ഇടം നേടി ഖത്തർ എയർവേയ്സും എമിറേറ്റ്സും

news image
Jun 14, 2025, 12:00 pm GMT+0000 payyolionline.in

ദോഹ/ദുബായ്:ലോകത്തിലെ ഏറ്റവും സുരക്ഷിതമായ എയർലൈനുകളുടെ പട്ടികയിൽ ഖത്തർ എയർവേയ്സും എമിറേറ്റ്സും മുൻനിരയിൽ. ഏറ്റവും സുരക്ഷിതമായ ബജറ്റ് എയർലൈനുകളുടെ പട്ടികയിൽ ഇൻഡിഗോയും സ്ഥാനം പിടിച്ചിട്ടുണ്ട്.പട്ടികയിൽ ഒന്നാമത് ന്യൂസീലൻഡിന്റെ എയർ ന്യൂസീലൻഡും രണ്ടാമത് ഓസ്ട്രേലിയയുടെ ഖ്വാന്റാസുമാണ്. ഖത്തർ എയർവേയ്സും യുഎഇയുടെ എമിറേറ്റ്സും ഹോങ്കോങ്ങിന്റെ കാത്തെ പസിഫിക്കുമാണ് പട്ടികയിൽ മൂന്നാം സ്ഥാനം പങ്കിടുന്നത്. എയർലൈൻ റേറ്റിങ്സ് ഡോട് കോമിന്റെ ഈ വർഷത്തെ വാർഷിക സുരക്ഷാ റാങ്കിങ്ങിലാണ് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ 20 എയർലൈനുകളുടെ പട്ടിക പുറത്തുവിട്ടിരിക്കുന്നത്.

 

വിമാനത്തിന്റെ പ്രായം, പൈലറ്റിന്റെ കഴിവ്, സേഫ്റ്റി പ്രോട്ടോക്കോൾ, വിമാനത്തിന്റെ വലുപ്പം, അപകടങ്ങളുടെ എണ്ണം എന്നിങ്ങനെ വിവിധ ഘടകങ്ങൾ മുൻനിർത്തിയാണ് പട്ടിക തയാറാക്കിയിരിക്കുന്നത്.
1.50 പോയിന്റിന്റെ വ്യത്യാസത്തിലാണ് ഖ്വാന്റാസ് രണ്ടാമതായത്. സേഫ്റ്റി, പൈലറ്റ് പരിശീലനം എന്നിവയുടെ കാര്യത്തിൽ മികച്ച എയർലൈനുകളാണിത്. വിമാനത്തിന്റെ പ്രായം, അപകട നിരക്ക്, മൊത്തത്തിലുള്ള സുരക്ഷാ സംവിധാനങ്ങൾ എന്നിവയുടെ കാര്യത്തിൽ കാത്തെ പസിഫിക്ക്, ഖത്തർ എയർവേയ്സ്, എമിറേറ്റ്സ് എന്നിവ മുൻപിലാണ്.

വർജിൻ ഓസ്ട്രേലിയ, എത്തിഹാദ് എയർവേയ്സ്, അന, ഇവ എയർ, കൊറിയൻ എയർ, അലാസ്ക എയർലൈൻസ്, തുർക്കിഷ് എയർലൈൻസ്, ടാപ് പോർച്ചുഗൽ, ഹവായിയൻ എയർലൈൻസ്, അമേരിക്കൻ എയർലൈൻസ്, സാസ്, ബ്രിട്ടീഷ് എയർവേയ്സ്, ഐബേറിയ, ഫിൻഎയർ, ലുഫ്താൻസ(സ്വിസ്), ജാൽ, എയർ കാനഡ എന്നിവയാണ് പട്ടികയിൽ ഇടം നേടിയ മറ്റ് എയർലൈനുകൾ.

∙സുരക്ഷിതമായ ബജറ്റ് എയലൈനുക അറിയാം
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ബജറ്റ് എയർലൈനുകളുടെ (ചെലവു കുറഞ്ഞ) പട്ടികയിൽ ഇന്ത്യയുടെ ബജറ്റ് എയർലൈനുകളിലൊന്നായ ഇൻഡിഗോയും ഇടം നേടിയിട്ടുണ്ട്. 20 എയർലൈനുകളുടെ പട്ടികയിൽ 19 ആണ് സ്ഥാനം. ഹോങ്കോങ് എക്സ്പ്രസ് ആണ് പട്ടികയിൽ ഒന്നാമത്.

ജെറ്റ്സ്റ്റാർ ഗ്രൂപ്പ്, റിയാൻ എയർ, ഫ്രന്റയർ എയർലൈൻസ്, എയർ ഏഷ്യ, വിസ് എയർ, വിയറ്റ് ജെറ്റ് എയർ, സൗത്ത് വെസ്റ്റ് എയർലൈൻസ്, വൊളാരിസ്, ഫ്ളൈദുബായ്, നോർവീജിയൻ, വൂലിങ്, ജെറ്റ്2 സൺ കൺട്രി എയർലൈൻസ്, വെസ്റ്റ്ജെറ്റ്, ജെറ്റ്ബ്ലൂ എയർവേയ്സ്, എയർ അറേബ്യ, യൂറോവിങ്സ് എന്നിവയാണ് പട്ടികയിലെ മറ്റ് എയർലൈനുകൾ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe