ലോകത്ത് പുതുവർഷം പിറന്നു. പുതുവർഷത്തെ ആദ്യം വരവേറ്റത് കിരിബാത്തി ദ്വീപിൽ. പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ റിപ്പബ്ലിക് ഓഫ് കിരിബാത്തിലെ ക്രിസ്മസ് ഐലന്റിലാണ് ആദ്യം പുതുവർഷം പിറന്നത്. ഇന്ത്യൻ സമയം ഇന്ന് ഉച്ചയ്ക്ക് 3.30നാണ് ഇവിടെ പുതുവത്സരം പിറന്നത്.
തൊട്ട് പിറകെ ന്യൂസിലാൻഡും പുതുവർഷത്തെ വരവേറ്റു. അമേരിക്കയിലെ ബേക്കർ ഐലന്റിലാണ് പുതുവത്സരം അവസാനമെത്തുക. നാളെ ഇന്ത്യൻ സമയം 5.30ന് ആയിരിക്കും ഇത്. ഇന്ത്യൻ സമയം ഇന്ന് വൈകിട്ട് 5.30ഓടെ ഫിജിയിലും റഷ്യയുടെ ചില പ്രദേശങ്ങളിലും 6.30ഓടെ ഓസ്ട്രേലിയയിലെ മെൽബണിലും സിഡ്നിയിലും കാൻബെറയിലും 7.30ഓടെ ക്വീൻസ് ലാൻഡിലും 8.30ഓടെ ജപ്പാനിലെ ടോക്കിയോയിലും ദക്ഷിണ കൊറിയയിലെ സോളിലും വടക്കൻ കൊറിയയിലെ പ്യോങ്യാങ്ങിലും 2025ന് തുടക്കമാകും.