തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരം സിപിഎമ്മും ബിജെപിയും തമ്മിലാണെന്ന എൽഡിഎഫ് കൺവീനര്‍ ഇപി ജയരാജന്‍റെ നിലപാട് പൂര്‍ണ്ണമായും തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ മത്സരം ഇടതുമുന്നണിയും യുഡിഎഫും തമ്മിലാണ്. മത്സരത്തിൽ ഇടതുമുന്നണി വലിയ വിജയം നേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപിക്ക് കനത്ത രീതിയിലുള്ള പുറകോട്ട് പോക്ക് ഈ തെരഞ്ഞെടുപ്പില്‍ സംഭവിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ മത്സരം ഇടതുപക്ഷവും ബിജെപിയും തമ്മിലെന്ന് ആയിരുന്നു എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്‍റെ പ്രസ്താവന. പല മണ്ഡലങ്ങളിലും രണ്ടാം സ്ഥാനത്ത് വരുന്നത് ബിജെപിയാണെന്നും കോൺഗ്രസ് ഇനിയും ദുർബലമാകുമെന്നും ലീഗ് മാറി ചിന്തിക്കണമെന്നും ജയരാജൻ പറഞ്ഞിരുന്നു.