ലോക്സഭ തെരഞ്ഞെടുപ്പ് നാലാം ഘട്ടം: 67.71 ശതമാനം പോളിം​ഗ്; 400 കടക്കുമെന്ന് ഉറപ്പായെന്ന് അമിത് ഷാ

news image
May 14, 2024, 3:55 am GMT+0000 payyolionline.in

ദില്ലി: ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ നാലാംഘട്ടത്തില്‍ ഭേദപ്പെട്ട പോളിങ്. 67.71 ശതമാനമാണ് ഇത്തവണ രേഖപ്പെടുത്തിയത്. പശ്ചിമ ബംഗാളിലും ആന്ധ്രപ്രദേശിലും പോളിങ് 78 ശതമാനം നടന്നു. ജമ്മു കശ്മീരിൽ 40 ശതമാനത്തിനടുത്തും പോളിങ് രേഖപ്പെടുത്തി. 9 സംസ്ഥാനങ്ങളിലും ജമ്മുകശ്മീരിലുമായി 96 മണ്ഡലങ്ങളിലാണ് നാലാം ഘട്ടത്തില്‍ വിധിയെഴുതിയത്.

അതേസമയം, തെരഞ്ഞെടുപ്പിൽ വൻവിജയം അവകാശപ്പെട്ട് അമിത് ഷാ രം​ഗത്തെത്തി. ജമ്മു കശ്മീരിൽ പോളിം​ഗ് ഉയർന്നത് നേട്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൂണ്ടിക്കാട്ടി. 400 കടക്കുമെന്ന് ഉറപ്പായെന്നും വോട്ട് ചെയ്യുന്നവരിൽ കൂടുതൽ ബിജെപി അണികളാണെന്നും പറഞ്ഞ അമിത് ഷാ പോളിം​ഗ് കുറഞ്ഞതിൽ ആശങ്കയില്ലെന്നും വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വാരാണസിയിൽ നാമനിർദേശ പത്രിക സമർപ്പിക്കും. രാവിലെ 11.40 നാണ് മോദി പത്രിക നൽകുന്നത്. എൻഡിഎയിലെ പ്രമുഖ നേതാക്കളും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കും. ചടങ്ങ് എൻഡിഎയുടെ ശക്തി പ്രകടനമാക്കി മാറ്റാനാണ് ബിജെപിയുടെ നീക്കം. പത്രിക സമർപ്പണത്തിന് മുന്നോടിയായി രാവിലെ 10 മണിക്ക് മോദി വാരാണസിയിലെ കാല ഭൈരവ ക്ഷേത്രത്തിലും ദർശനം നടത്തുന്നുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe