ബാലരാമപുരം: ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി കേന്ദ്രസേനയും പൊലീസും റൂട്ട് മാർച്ച് നടത്തി. ബാലരാമപുരത്ത് 60 പേരുൾപ്പെടുന്ന സംഘമാണ് മാർച്ച് നടത്തിയത്. കേരള പൊലീസ് അംഗങ്ങളും മാർച്ചിൽ പങ്കെടുത്തു. ബാലരാമപുരത്ത് ബുധനാഴ്ച വൈകീട്ട് അഞ്ചോടെ നെയ്യാറ്റിൻകര ഡിവൈ.എസ്.പി അമ്മിണിക്കുട്ടൻ ബാലരാമപുരം സ്റ്റേഷൻ ഹൗസ് ഓഫിസർ പ്രസാദ് എബ്രഹാം വർഗീസ്, എസ്.ഐ ജ്യോതി സുധാകർ, സി.പി. മാർക്കോസ് തുടങ്ങിയവർ നേതൃത്വം നൽകി. സി.ഐ.എസ്.എഫിന്റെ രണ്ട് പ്ലാറ്റൂണും ബാലരാമപുരം പൊലീസുംപങ്കെടുത്തു.
ബാലരാമപുരത്ത് മുന്നറിയിപ്പില്ലാതെ നടത്തിയ റൂട്ട് മാർച്ച് പലരെയും ആശങ്കയിലാക്കി. ബാലരാമപുരത്ത് ആറ് പ്രശ്നബാധിത ബുത്തുകളാണുള്ളത്. പ്രശ്നബാധിത ബൂത്തുകളിൽ പ്രത്യേക നിരീക്ഷണവും നടത്തും.