ലോട്ടറി ടിക്കറ്റുകളുടെ സമ്മാന ഘടന മാറുന്നു.എല്ലാ ടിക്കറ്റിലും ഇനി കോടിപതികള്‍ വില 50 രൂപ, നാലു പേരുകളും മാറി

news image
Apr 15, 2025, 10:14 am GMT+0000 payyolionline.in

ലോട്ടറി ടിക്കറ്റുകളുടെ സമ്മാന ഘടന മാറുന്നു.ഏഴ് പ്രതിദിന ലോട്ടറികളുടേയും ഒന്നാം സമ്മാനത്തുക ഒരു കോടി രൂപയായി വര്‍ദ്ധിപ്പിച്ചു.എല്ലാ ടിക്കറ്റിന്റെയും വില 50 രൂപയാക്കി. നാലു ലോട്ടറികളുടെ പേരുംമാറ്റി. പേരുമാറ്റം വിന്‍-വിന്‍: (ഭാഗ്യതാര),ഫിഫ്റ്റി-ഫിഫ്റ്റി: (ധനലക്ഷ്മി),നിര്‍മ്മല്‍: (സുവര്‍ണ കേരളം),അക്ഷയ:(സമൃദ്ധി).കുറഞ്ഞ സമ്മാനത്തുക 100ല്‍ നിന്ന് 50 രൂപയാക്കി കുറച്ചു. മേയ് ആദ്യവാരം പുതിയ ടിക്കറ്റുകള്‍ വില്പനയ്‌ക്കെത്തും. ലോട്ടറികളെ കൂടുതല്‍ ആകര്‍ഷകമാക്കാനും വരുമാന വര്‍ദ്ധനവും ലക്ഷ്യമിട്ടാണ് പരിഷ്‌കാരം. ബുധനാഴ്ച നറുക്കെടുക്കുന്ന 50 രൂപയുടെ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിക്ക് മാത്രമായിരുന്നു നിലവില്‍ ഒരുകോടി സമ്മാനം. മറ്റുള്ള ടിക്കറ്റുകള്‍ക്ക് 40 രൂപയായിരുന്നു വില.ഫിഫ്റ്റി-ഫിഫ്റ്റിക്ക് 96 ലക്ഷവും മറ്റുള്ളവയ്ക്ക് 1.8 കോടി ടിക്കറ്റുകളുമാണ് അച്ചടിച്ചിരുന്നത്. ഇനി എല്ലാ ടിക്കറ്റുകളും 1.8 കോടി അച്ചടിക്കും. ഡിമാന്റുള്ളവയുടെ എണ്ണം കൂട്ടും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe