ലോറിക്ക് അർജുന്‍റെ പേരിടരുതെന്ന് അമ്മ; ‘മനാഫ് നടത്തുന്നത് പിആർ വര്‍ക്ക്, മുബീൻ ആത്മാര്‍ത്ഥയോടെ കൂടെ നിന്നു’

news image
Oct 2, 2024, 11:58 am GMT+0000 payyolionline.in

കോഴിക്കോട്: അര്‍ജുന്‍റെ ലോറി ഉടമ മനാഫിനെതിരെ അര്‍ജുന്‍റെ കുടുംബം ഉന്നയിച്ചത് ഗുരുതര ആരോപണങ്ങള്‍. മനാഫ് നടത്തുന്നത് പിആര്‍ വര്‍ക്കാണെന്നും മനാഫിന്‍റെ സഹോദരനും ലോറിയുടെ ആര്‍സി ഉടമയുമായ മുബീൻ ആത്മാര്‍ത്ഥയോടെ കൂടെ നിന്നുവെന്നും അര്‍ജുന്‍റെ സഹോദരി ഭര്‍ത്താവ് ജിതിൻ ആരോപിച്ചു. മനാഫിന്‍റെ ലോറിക്ക് അര്‍ജുന്‍റെ പേരിടരുതെന്നും അര്‍ജുന്‍റെ അമ്മ ആവശ്യപ്പെട്ടു.കുടുംബത്തിന്‍റെ വൈകാരികത മാര്‍ക്കറ്റ് ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് പലതവണ മനാഫിനോട് പറഞ്ഞിരുന്നു. എപ്പോഴും അര്‍ജുന്‍റെ പേര് പറഞ്ഞ് ഓടി നടക്കുകയാണ്. ഡ്രഡ്ജര്‍ കൊണ്ടുവരാൻ കഴിയില്ലെന്ന് പറഞ്ഞ് മനാഫ് നിരുത്സാഹപ്പെടുത്തി. ആക്ഷൻ കമ്മിറ്റി ഉണ്ടാക്കി. മനാഫുമായി പലതവണ തര്‍ക്കങ്ങളുണ്ടായി. മൂന്നാം ഘട്ട തെരച്ചിലിൽ അവിടത്തെ സംവിധാനം കാര്യമായി ഇടപെട്ടു.

എന്നാൽ, ഇതിനിടയിൽ ആക്ഷൻ കമ്മിറ്റി ചില നിര്‍ദേശങ്ങളുമായി വന്നു. മനാഫിനെതിരെ പരാതി നല്‍കാൻ എസ്‍പി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഞങ്ങൾ അത് ചെയ്തില്ല. ഡ്രഡ്ജറിൽ കയറ്റി അധികൃതര്‍ പറഞ്ഞ കാര്യം കോണ്‍ഫിഡൻഷ്യല്‍ ആയിരുന്നു. തെരച്ചിൽ ഫലം കണ്ട വിവരം ഔദ്യോഗികമായി ഞങ്ങൾക്ക് കിട്ടിയിരുന്നു. വൈകാരികമായ അവസ്ഥയിൽ ആയിരുന്നു ഞങ്ങൾ. ഈ സമയത്താണ്  ഗംഗവാലി പുഴയിൽ അർജുനെ ഇട്ടു പോകാൻ പറ്റില്ല എന്ന ഡയലോഗ് മനാഫ് നടത്തുന്നത്. ഇമോഷനെ വിറ്റ് എല്ലാം ഒരാൾ ആണ് നടത്തിയത് എന്ന് സ്ഥാപിക്കുകയാണ്. നിർത്താൻ കാലു പിടിച്ചു പറഞ്ഞിരുന്നു.കുടുംബത്തെ വ്യക്തിഹത്യ ചെയ്യുകയാണ്. പല ഫണ്ടുകളും അയാൾക്ക് ലഭിച്ചിട്ടുണ്ട്. ഞങ്ങൾക്ക് പൈസ വേണ്ട.  മറ്റുള്ളവരുടെ മുന്നിൽ ഞങ്ങളെ പരിഹാസ്യ കഥാപത്രം ആക്കരുത്. ഇനി തുടർന്നാൽ നിയമ നടപടി.


മനാഫ് നടത്തുന്നത് പിആര്‍ വര്‍ക്കാണ്. ഈ സംഭവ ശേഷം ആണ് യുട്യൂബ് ചാനൽ ഉണ്ടാക്കിയത്. മുബീൻ ആത്മാർത്ഥത ഓടെ കൂടെ നിന്നു. മുബീനോട് മാനസികമായി അടുപ്പം ഉള്ളത് കൊണ്ടാണ് ഇതു വരെ മനാഫിനെ തള്ളിപറയാതിരുന്നത്. മുബീൻ ആത്മാർമായ സ്നേഹത്തോടെ കൂടെ നിന്നുവെന്നും ജിതിൻ പറഞ്ഞു. മനാഫിന്‍റെ ലോറിക്ക് അർജുന്‍റെ പേര് ഇടരുതെന്ന് അമ്മ പറഞ്ഞു.
മുബീൻ നിസ്സഹായ അവസ്ഥയിലാണ്. അദ്ദേഹം പറഞ്ഞാൽ മനാഫ് കേൾക്കില്ല. രണ്ടര മാസ തെരച്ചിലിനൊടുവിൽ സെന്‍റ് ഓഫ് നടത്തി എന്ന് മനാഫ് കഴിഞ്ഞ ദിവസം മുറിയിൽ വന്നു പറഞ്ഞു.
ഇന്ന് കൃഷ്ണപ്രിയ വിളിച്ചിട്ട് പോലും ഫോണ്‍ എടുത്തില്ല.

വരുന്നത് നെഗറ്റീവ് കമന്റ് മാത്രംമാണ്. എല്ലാവരുടെയും സഹായത്തോടെ ആണ് അർജുനെ കൊണ്ടു വന്നത്. ഇപ്പോൾ യുട്യൂബ് ചാനലിൽ വന്നു പറയുന്നതിൽ 75 ശതമാനവും കള്ളത്തരമാണ്. ആക്ഷൻ കമ്മിറ്റി എന്തിനു രൂപീകരിച്ചുവെന്നും ജിതിൻ ചോദിച്ചു. വേണ്ടാത്ത കാര്യത്തിനു ആക്ഷൻ കമ്മിറ്റി മുഖ്യമന്ത്രിയെ പോയി കണ്ടു. നാട്ടിൽ നിന്നും 20 ആളുകൾ വന്നു തിരയണം എന്നായിരുന്നു ആക്ഷൻ കമ്മിറ്റിയുടെ ലക്ഷ്യം. ഞങ്ങളുടെ ഭാരം ഒഴിച്ചു വെക്കാൻ ആണ് ഈ വാർത്താ സമ്മേളനം. വിമർശിക്കുന്നവർ വിമർശിച്ചോളു. ഇനി ഒരിക്കലും മാധ്യമങ്ങളെ കാണില്ലെന്നും അര്‍ജുന്‍റെ കുടുംബം പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe