ലോൺ അടയ്ക്കാൻ വൈകിയതിന് രോഗിയായ ഗൃഹനാഥനു നേരെ ആക്രമണം

news image
Mar 24, 2025, 8:27 am GMT+0000 payyolionline.in

കോട്ടയം: പനമ്പാലത്ത് ലോൺ അടയ്ക്കാൻ വൈകിയതിന് രോഗിയായ ഗൃഹനാഥനെ നേരെ ആക്രമണം. സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനാണ് ആക്രമിച്ചത്. പനമ്പാലം സ്വദേശി സുരേഷിനാണ് മർദനമേറ്റത്.സംഭവത്തില്‍ പന്നിമറ്റം സ്വദേശി ജാക്സനെ കസ്റ്റഡിയിൽ എടുത്തു.

ഒരു വര്‍ഷം മുന്‍പ് താന്‍ 36,000 രൂപ ലോണെടുത്തിരുന്നെന്ന് മര്‍ദനമേറ്റ സുരേഷ് പറയുന്നു. ആറേഴ് മാസം മുന്‍പ് ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തി. ഇതിനെത്തുടര്‍ന്ന് കുറച്ച് തവണ അടവ് മുടങ്ങിയിരുന്നു. എന്നാലും പണം അടച്ചുകൊണ്ടിരിക്കുകയായിരുന്നു. കഴിഞ്ഞദിവസം പണം അടക്കാന്‍ ആവശ്യപ്പെട്ട് വീട്ടിലെത്തിയ ജാക്സണ്‍ മര്‍ദിക്കുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന ആനയുടെ പ്രതി വെച്ച് തന്നെ അടിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe