വടകരയിലെ യുവ ഡിസൈനർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

news image
Jan 4, 2026, 4:55 pm GMT+0000 payyolionline.in

വടകര: വടകരയിലെ പ്രമുഖ ഡിസൈനറും സി.പി.എം നേതാവുമായ സുശാന്ത് സരിഗ (42) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ഇന്ന് രാവിലെ വീട്ടിൽ വെച്ച് ഉണ്ടായ നെഞ്ചുവേദനയെ തുടർന്ന് വടകര സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വടകരയിൽ ലേ ഔട്ട് ഡിസൈൻ എന്ന സ്ഥാപനം നടത്തി വരികയായിരുന്നു സുശാന്ത് സരിഗ. സാമൂഹിക–രാഷ്ട്രീയ രംഗങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. സി.പി.എം തിരുവള്ളൂർ അയ്യനവയൽ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു.

ഭാര്യ: അഗന്യ. മക്കൾ: സഗ്നവ്, സംസ്കൃതി. അച്ഛൻ: പരേതനായ രാഘവൻ. അമ്മ: റീന. സഹോദരങ്ങൾ: സന്ദേശ്, സംഗീത്. തിരുവള്ളൂർ പാർട്ടി ഓഫിസിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ നിരവധി പേർ അന്തിമോപചാരം അർപ്പിച്ച് ആദരാഞ്ജലി അർപ്പിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe