വടകര: തിങ്കളാഴ്ച മുതല്‍ വടകരയില്‍ നടക്കാനിരുന്ന സ്വകാര്യ ബസ് സമരം മാറ്റി. ഷാഫി പറമ്പിൽ എംപിയുടെ ഇടപെടലിനെ തുടര്‍ന്ന് റൂറല്‍ എസ്പിയുമായി വടകര ബസ് ഓപ്പറേറ്റേഴ്സ് അസോസിയഷന് ചര്‍ച്ചചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സമരം മാറ്റിവെച്ചത്. ബസുടമകളുടെ പ്രയാസങ്ങള്‍ വടകരയിലെ പോലീസും ആര്‍ടിഒയും അനുഭാവപൂര്‍വ പരിഗണിക്കുമെന്ന ഉറപ്പിന്മേലാണ് സമരം മാറ്റിയത്.
ഗതാഗത തടസ്സം ഒഴിവാക്കാൻ കൂടുതൽ പോലിസിനെയും ഹോം ഗാർഡിനെ നിയമിക്കാനും ധാരണയായി.ചര്‍ച്ചയില്‍ റൂറല്‍ എസ്പി കെ.ഇ.ബൈജു, ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് പ്രസിഡന്റ് കുഞ്ഞമ്മത് സെല്‍വ, സെക്രട്ടറി എ.പി.ഹരിദാസന്, എം കെ. ഗോപാലന്, ജിജു കുമാര്‍ എടവലത്ത് ടി.പി.അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.