വടകരയില്‍ വീട്ടിലെ കിണർ ഉപയോഗശൂന്യമാക്കിയതായി പരാതി

news image
Mar 24, 2025, 5:06 am GMT+0000 payyolionline.in

വടകര : നഗരസഭ നാലാംവാർഡിൽ വീട്ടിലെ കിണർ കരി ഓയിൽ ഒഴിച്ച് ഉപയോഗശൂന്യമാക്കിയതായി പരാതി. പുതിയോട്ടിൽ താഴെക്കുനി ദാമോദരന്റെ വീട്ടുകിണറ്റിലാണ് കരി ഓയിൽ ഒഴിച്ചത്. സംഭവത്തിൽ നെല്ലിയങ്കര റെസിഡൻറ്‌സ് അസോസിയേഷൻ വടകര പോലീസിൽ പരാതിനൽകി. ചോറോട് പഞ്ചായത്ത് പ്രസിഡന്റ് പി.പി. ചന്ദ്രശേഖരൻ. ലളിതാ ഗോവിന്ദാലയം, ടി.പി. ബാലകൃഷ്ണൻ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. നെല്യങ്കര റെസിഡൻറ്‌സ് അസോസിയേഷൻ ഭാരവാഹികളുടെ നേതൃത്വത്തിൽ സന്നദ്ധപ്രവർത്തകർ കിണർ വൃത്തിയാക്കി. കുറ്റവാളികൾക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe