വടകരയിൽനിന്നുള്ള വിദ്യാർത്ഥികളുടെ പഠനയാത്രാ ബസ് കർണാടകയിൽ മറിഞ്ഞു; തലനാരിഴക്ക് രക്ഷപെട്ടത് പതിനഞ്ചോളം വിദ്യാർത്ഥികൾ

news image
Nov 19, 2025, 7:26 am GMT+0000 payyolionline.in

വടകര: വടകരയിൽ നിന്നും പഠനയാത്രാ പോയ വിദ്യാർത്ഥികളുടെ യാത്രാ ബസ് കർണാടകത്തിലെ ഹാസനത്ത് വെച്ച് അപകടത്തിൽപ്പെട്ടു. പതിനഞ്ചോളം വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. എന്നാൽ ആരുടേയും പരിക്ക് ഗുരുതരമല്ല.

ബെംഗളൂരു സന്ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു സംഘം.ഇന്നലെ രാത്രി പന്ത്രണ്ടു മണിയോടടുത്തായിരുന്നു സംഭവം. ഹാസനിൽ അരയ്ക്കൽഗുഡ എന്ന സ്ഥലത്തു വെച്ച്

പവർ ഗ്രിഡിന് സമീപം ബസ് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. അപകടത്തിൽപ്പെട്ട വിദ്യാർത്ഥികളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു.

പരിക്കേറ്റവർക്ക് പ്രാഥമിക ചികിത്സ നൽകിയ ശേഷം സംഘം ഇന്നലെ രാത്രി തന്നെ യാത്ര തിരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe