വടകര : ഇന്ന് ( മാർച്ച് 22 ) രാവിലെ വടകര എക്സ് സർക്കിൾ ഇൻസ്പെക്ടർ ഹിരോഷ്. വി ആർ ഉം പാർട്ടിയും വടകര ആർപിഎഫ് പാർട്ടിയും ചേർന്ന് നടത്തിയ ട്രെയിൻ പരിശോധനയിൽ ചെന്നൈയിൽ നിന്നും മംഗലാപുരത്തേക്ക് പോവുകയായിരുന്ന ചെന്നൈ സൂപ്പർഫാസ്റ്റ് ട്രെയിനിൽ നിന്നും 8. 2 കിലോ കഞ്ചാവ് കൈവശം വെച്ച് കടത്തി കൊണ്ടുവരികയായിരുന്ന ഒഡീഷാ സ്വദേശികൾ പിടിയിൽ .
റെനീസ് നായക് മകൻ അജിത്ത് നായക്ക് വയസ്സ് 26, പാസ്കൽ നായക് മകൻ ലക്ഷ്മൺ നായക്ക് എന്നിവരെ അറസ്റ്റ് ചെയ്തു കേസ് രജിസ്റ്റർ ചെയ്തു .
പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ g പ്രമോദ് പുളിക്കൽ, പ്രിവന്റി ഓഫീസർ g സുരേഷ് കുമാർ സി എം, സിവിൽ എക്സൈസ് ഓഫീസർമാരായ ഷിരാജ് കെ, മുസ്ബിൻ ഇ എം, ശ്യാം രാജ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രജീഷ് ഇ കെ യും കോഴിക്കോട് ആർപിഎഫ് ഇൻസ്പെക്ടർ ഉപേന്ദ്രകുമാർ ന്റെ ടീം അംഗങ്ങളായ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ബിനീഷ് ടി പി, ദിലീപ് കുമാർ എൻ, ഹെഡ് കോൺസ്റ്റബിൾ ഷമീർ.ഇ, കോൺസ്റ്റബിൾ ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.