വടകര : വടകരയിൽ പുതുപ്പണത്ത് വൻ കവർച്ച. വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയുടെ സ്വർണമാല കവർന്നു .പുതുപ്പണത്ത് കൈപ്പുറത്ത് രസിതയുടെ വീടിന്റെ ഓടുപൊളിച്ച് അകത്തുകടന്ന മോഷ്ടാവ്, ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയുടെ കഴുത്തിൽ നിന്ന് ഒന്നര പവൻ സ്വർണ്ണമാല കവർന്നു. രസിത ബഹളം വെച്ചതോടെ കള്ളൻ മാലയുമായി കടന്നു കളയുകയായിരുന്നു. വടകര പോലീസും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.


