വടകരയിൽ ഷാഫി പറമ്പിലിന്റെ ആറാട്ട്; പ്രചാരണത്തിലെ ആവേശം വോട്ടിലും

news image
Jun 4, 2024, 10:16 am GMT+0000 payyolionline.in

ഷാഫിയുടെ ഭൂരിപക്ഷം ഒരു ലക്ഷം കടന്നിരിക്കയാണ്. ഏറ്റവുമൊടുവിലത്തെ കണക്ക് പ്രകാരം 1,13,749 വോട്ടിന്റെ ലീഡാണുള്ളത്. വ​ട​ക​ര​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പോ​രാ​ട്ടം തീ​ക്കാ​റ്റാ​യി ഉ​യ​ർ​ന്ന​പ്പോ​ൾ ആ​രു ജ​യി​ക്കു​മെ​ന്ന​ത് പ്ര​വ​ച​നാ​തീ​തമായിരുന്നു. എന്നാൽ, യു.ഡി.എഫിന്റെ ആത്മ വിശ്വാസം ശരിവെക്കുന്ന ഫലമാണ് വന്നിരിക്കുന്നത്. പ​ത്മ​ജ വേ​ണു​ഗോ​പാ​ലി​ന്‍റെ ബി.​ജെ.​പി പ്ര​വേ​ശ​ന​ത്തോ​ടെ ശൈ​ല​ജ​യു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ നി​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ മാ​റി പ​ക​രം ഷാ​ഫി എ​ത്തി​യ​തോ​ടെ​യാ​ണ് വ​ട​ക​ര​യി​ലെ ചിത്രം മാ​റി​മ​റി​ഞ്ഞ​ത്. പ​തി​വി​ന​പ്പു​റം ഇത്തവണ പോ​രാ​ട്ടം ക​ന​ത്തു.

വടകരയിൽ എ​ൽ.​ഡി.​എ​ഫി​ലെ കെ.​കെ. ശൈ​ല​ജ​യും യു.​ഡി.​എ​ഫി​ലെ ഷാ​ഫി പ​റ​മ്പി​ലും ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ടു​മ്പോ​ൾ ഇ​രു​വ​ർ​ക്കും അ​നു​കൂ​ല, പ്ര​തി​കൂ​ല ഘ​ട​ക​ങ്ങ​ൾ നി​ര​വ​ധി​യാ​യിരുന്നു. അ​ക്ര​മ രാ​ഷ്ട്രീ​യം, ബോം​ബ് സ്ഫോ​ട​നം, സൈ​ബ​ർ ആ​ക്ര​മ​ണം തു​ട​ങ്ങി ആ​രോ​പ​ണ പ്ര​ത്യാ​രോ​പ​ണ​ങ്ങ​ളും പ​രാ​തി​യും കേ​സും ക​ട​ന്ന് സ്ഥാ​നാ​ർ​ഥി​ക്കു​ള്ള വ​ക്കീ​ൽ​നോ​ട്ടീ​സി​ൽ വ​രെ​യെ​ത്തി.

ത​ന്‍റെ മോ​ർ​ഫ് ചെ​യ്ത വീ​ഡി​യോ ഇ​റ​ക്കി​യെ​ന്ന് പ​റ​ഞ്ഞി​ല്ലെ​ന്ന ​ശൈ​ല​ജ​യു​ടെ അ​വ​സാ​ന ‘വി​ശ​ദീ​ക​ര​ണം’ പാ​ർ​ട്ടി​യു​ടെ സൈ​ബ​ർ പോ​രാ​ളി​ക​ളെ വ​രെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി. അ​ർ​ധ​രാ​ത്രി​യി​ൽ പോലും ഷാഫിയുടെ സ്വീ​ക​ര​ണ​ പരിപാടിയിൽ കണ്ട വ​ലി​യ ആ​ൾ​ക്കൂ​ട്ട​ം​ യു.​ഡി.​എ​ഫി​ന് നൽകിയ ആ​ത്മ​വി​ശ്വാ​സം ചെറുതല്ല. പതിറ്റാണ്ടുകളായി ഇടതുമുന്നതിയുടെ കോട്ടയായിരുന്നു വടകര. എന്നാൽ, സി.പി.എം വിട്ട് ടി.പി. ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ ആർ.എം.പി രൂപവൽകരിച്ചതിനുശേഷമാണ് തിരിച്ചടി നേരിട്ട് തുടങ്ങിയത്. ​

മുല്ലപ്പള്ളി രാമചന്ദ്രനാണ് വടകരയിലെ ഇടത് തേരോട്ടത്തിന് തടയിട്ടത്. രണ്ട് തവണ വടകര പ്രതിനിധികരിച്ച മുല്ലപ്പള്ളി മാറി നിന്ന സാഹചര്യത്തിലാണ് കെ. മുരളീധരൻ വടകരയിലെത്തിയത്. ഇത്തവണ കെ.കെ. ശൈലജയുടെ വ്യക്തി പ്രഭാവത്തിൽ മണ്ഡലം തിരിച്ചുപിടിക്കാൻ കഴിയുമെന്നായിരുന്നു ഇടത് പ്രതീക്ഷ. ഇതിനിടെ, യു.ഡി.എഫ് ​പ്രവർത്തകന്റെ പേരിലിറക്കിയ വിവാദമായ ‘കാഫിർ’ പ്രയോഗം ഉൾപ്പെടെ ഇപ്പോൾ വടകരയിലെ രാഷ്ട്രീയ ഗോദയിൽ സജീവമാണിപ്പോൾ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe