വടകര : അഴിയൂരിൽ കിണർ കുഴിക്കുന്നതിനിടെ അപകടം. ഒരാൾ മണ്ണിനടിയിൽ കുടുങ്ങി. അഴിയൂർ രണ്ടാം വാർഡിൽ ഹാജിയാർ പള്ളി റോഡിൽ ഇന്നുച്ചയോടെയായിരുന്നു അപകടം. രണ്ട് പേരാണ് കിണറിൽ ഉണ്ടായിരുന്നത്. ഇതിനിടെ മണ്ണിടിയുകയായിരുന്നു. ഒരാളെ രക്ഷപ്പെടുത്തി..മറ്റേയാളെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. അഴിയൂർ മൂന്നാം ഗേറ്റിലെ വേണുവിനെയാണ് രക്ഷപ്പെടുത്തിയത്. ഇദ്ദേഹത്തെ തലശേരി സഹകരണാശുപത്രിയിൽ പ്രവേശപ്പിച്ചു. മാഹിയിലെയും വടകരയിലെയും ഫയർഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട്. മണ്ണ് നീക്കി രക്ഷപ്പെടുത്താനുള്ള ശ്രമം നടക്കുകയാണ്. ചോമ്പാല പോലീസും സ്ഥലത്തുണ്ട്.