വടകര: കോട്ടപ്പള്ളിയിൽ വിദേശമദ്യം അനധികൃതമായി സൂക്ഷിച്ചു വിൽപ്പന നടത്തിയ ആളെ വടകര എക്സൈസ് സംഘം പിടികൂടി. കോട്ടപ്പള്ളി പിലാച്ചേരി സ്വദേശി കണ്ണന്റെ മകൻ ബാബുവിനെയാണ് (58) എക്സൈസ് ഇൻസ്പെക്ടർ സയിദ് മുഹമ്മദും സംഘവും അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് ഏഴ് ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം കണ്ടെടുത്തു.
ഏപ്രിൽ രണ്ടിന് കോട്ടപ്പള്ളി വില്ലേജ് ഓഫീസ് പരിസരത്ത് വെച്ച് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. പ്രതിക്കെതിരെ അബ്കാരി നിയമപ്രകാരം കേസെടുത്തു. പരിശോധനാ സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) പ്രമോദ് പുളിക്കൂർ, പ്രിവന്റീവ് ഓഫീസർ ഉനൈസ്, സിവിൽ എക്സൈസ് ഓഫീസർമാരായ മുസ്ബിൻ, ശ്യാംരാജ്, ഡ്രൈവർ പ്രജീഷ് എന്നിവർ പങ്കെടുത്തു.
