വടകര: ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ലോകനാർകാവ് മീത്തലെ മാരാത്ത് ആയുഷ് വേദ് (20) ആണ് മരണപ്പെട്ടത്. വെള്ളിയാഴ്ച രാത്രി വടകരയിൽനിന്ന് ലോകനാർകാവിലേക്ക് വരുന്നതിനിടെയാണ് ഹൈവേയിൽ വെച്ച് അപകടം സംഭവിച്ചത്. മാരാത്ത് മണി – സുസ്മിത ദമ്പതികളുടെ ഏക മകനാണ് ആയുഷ് വേദ്. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്‌കാരം രാത്രി 8 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
വടകര ദേശീയപാതയിൽ വാഹനാപകടം: 20-കാരന് ദാരുണാന്ത്യം
Sep 26, 2026, 2:06 pm GMT+0000
payyolionline.in
