വടകര നഗര സൗന്ദര്യവത്കരണത്തിനായി സ്ഥാപിച്ച ചെടികൾ മോഷണം പോകുന്നു

news image
Sep 27, 2024, 5:10 am GMT+0000 payyolionline.in

വ​ട​ക​ര: ന​ഗ​ര സൗ​ന്ദ​ര്യ വ​ത്ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി സ്ഥാ​പി​ച്ച ചെ​ടി​ച്ച​ട്ടി​ക​ൾ മോ​ഷ​ണം പോ​കു​ന്ന​തും ന​ശി​പ്പി​ക്കു​ന്ന​തും പ​തി​വാ​കു​ന്നു. വ​ട​ക​ര പ​ഴ​യ സ്റ്റാ​ൻ​ഡ് മു​ത​ൽ പു​തി​യ സ്റ്റാ​ൻ​ഡു​വ​രെ 500 ഓ​ളം ചെ​ടി​ച്ച​ട്ടി​ക​ളാ​ണ് ന​ഗ​ര​സ​ഭ സ്ഥാ​പി​ച്ച​ത്.

 

ര​ണ്ടു​വ​ർ​ഷം മു​മ്പ് സി​മ​ന്റ് നി​ർ​മി​ത ചെ​ടി​ച്ച​ട്ടി​ക​ളാ​ണ് റോ​ഡ​രി​കി​ലെ കൈ​വ​രി​ക​ളി​ൽ സ്ഥാ​പി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ സാ​മൂ​ഹി​ക വി​രു​ദ്ധ​ർ ന​ശി​പ്പി​ക്കു​ന്ന​ത് പ​തി​വാ​യ​തോ​ടെ പ്ലാ​സ്റ്റി​ക്ക് നി​ർ​മി​ത ച​ട്ടി​ക​ളി​ൽ ചെ​ടി​ക​ൾ മാ​റ്റി ന​ട്ടു​പി​ടി​പ്പി​ക്കു​ക​യു​ണ്ടാ​യി​രു​ന്നു. ഇ​ത്ത​ര​ത്തി​ൽ മാ​റ്റി സ്ഥാ​പി​ച്ച​വ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മോ​ഷ​ണം പോ​യ​ത്. എ​ടോ​ടി റോ​ഡി​നോ​ടു​ചേ​ർ​ന്ന് ചെ​ടി​ക​ളാ​ണ് കൊ​ണ്ടു​പോ​യ​ത്. ചെ​ടി​ക​ൾ മോ​ഷ്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ന​ഗ​ര​സ​ഭ​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്.

ദൃ​ശ്യ​ങ്ങ​ൾ അ​ധി​കൃ​ത​ർ വ​ട​ക​ര പൊ​ലീ​സി​ന് കൈ​മാ​റി പ​രാ​തി ന​ൽ​കി. ചെ​ടി​ക​ളു​ടെ പ​രി​പാ​ല​ന​ത്തി​ന് വേ​ന​ൽക്കാ​ല​ത്ത് ന​ഗ​ര​സ​ഭ പ്ര​ത്യേ​ക ഫ​ണ്ട് വ​ക​യി​രു​ത്തി​യാ​ണ് പ​രി​പാ​ലി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ പൊ​ലീ​സി​ന്റെ ഭാ​ഗ​ത്തു​നി​ന്ന് ശ​ക്ത​മാ​യ ന​ട​പ​ടി ഉ​ണ്ടാ​വ​ണ​മെ​ന്ന് ചെ​യ​ർ​പേ​ഴ്സ​ൻ കെ.​പി. ബി​ന്ദു ആ​വ​ശ്യ​പ്പെ​ട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe