വടകര പുതിയ ബസ് സ്റ്റാൻഡിനു സമീപം ദേശീയപാതയോരത്ത് ചെളിയും വെള്ളക്കെട്ടും; കാൽനടയാത്ര അപകടത്തിൽ

news image
Oct 20, 2024, 4:07 am GMT+0000 payyolionline.in

വടകര ∙ വിപുലീകരണ ജോലി പുരോഗമിക്കുന്ന ദേശീയപാതയോരത്ത് ചെളിയും വെള്ളക്കെട്ടും. ഇതു കാരണം കാൽനട യാത്ര ബുദ്ധിമുട്ടിലായി. നടക്കാനുള്ള ഇടം ചെളിക്കുണ്ടായതോടെ റോഡിലേക്ക് കയറിയാണ് നടപ്പ്. ഇത് പലപ്പോഴും അപകടമുണ്ടാക്കുന്നു. കരിമ്പനപ്പാലം, സഹകരണ ആശുപത്രി പരിസരം, പുതിയ ബസ് സ്റ്റാൻഡ്, അടയ്ക്കാത്തെരു, ആശാ ഹോസ്പിറ്റൽ പരിസരം, പെരുവാട്ടിൻ താഴ എന്നിവിടങ്ങളിലാണ് കുറേ ഭാഗം ചെളി മൂടിക്കിടക്കുന്നത്. പാതയുടെ പല ഭാഗവും വെട്ടിപ്പൊളിച്ച നിർമാണക്കമ്പനി മണ്ണും കല്ലും മറ്റു ഓരത്ത് തള്ളിയിരിക്കുകയാണ്. ഇവിടെ കാൽനടയ്ക്ക് സൗകര്യം ഒരുക്കാത്തതാണ് പ്രശ്നം. ദേശീയപാതയിൽ എപ്പോഴും വാഹനങ്ങളുടെ വരി നീളുന്നു. ഇതിനിടയിൽ ഓരം മാറി വാഹനം കടത്തി വിടാൻ കഴിയുന്നില്ല. ബൈക്കുകൾ ചെളിയിലൂടെ പോയാൽ തെന്നി മാറും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe