വടകര∙ റെയിൽവേ സ്റ്റേഷനോട് ചേർന്നു പുതിയ പാർക്കിങ് സ്ഥലം വരുന്നു. സ്റ്റേഷനു വടക്കു ഭാഗത്തെ ലവൽ ക്രോസിനു പിറകിലായി 8482 ചതുരശ്ര മീറ്ററിലാണ് പാർക്കിങ് ഇടം ഒരുങ്ങുന്നത്. സ്റ്റേഷനു പുറത്തുള്ളവർക്കും ഉപയോഗിക്കാവുന്ന തരത്തിൽ പൊതു റോഡിനോട് ചേർന്നാണിത്. ഹെൽമറ്റ് സൂക്ഷിക്കാനുള്ള സൗകര്യമുണ്ട്.സ്റ്റേഷനോട്ചേർന്ന് തെക്കു ഭാഗത്തുള്ള പാർക്കിങ് ഏരിയയ്ക്കു പുറമേ ആർഎംഎസ് പരിസരത്ത് മറ്റൊരു ഇടം കൂടി പണിയുന്നുണ്ട്. ഇതിനു പുറമേയാണ് പുതിയ സ്ഥലം.
2028 വരെ പാർക്കിങ് കരാറെടുത്ത കമ്പനിക്ക് ഇവിടം ഉപയോഗിക്കാം.ഹെവി വാഹനങ്ങൾക്ക് സമയക്രമം അനുസരിച്ച് 70 രൂപ മുതൽ 250 രൂപ വരെയും കാറിന് 20 രൂപ മുതൽ 100 രൂപ വരെയും ബൈക്കിന് 10 രൂപ മുതൽ 30 രൂപ വരെയും സൈക്കിളിന് 5 രൂപ മുതൽ 25 രൂപ വരെയും കൊടുക്കണം. സൈക്കിളിന് 300 രൂപയും ബൈക്കിന് 500 രൂപയും മാസ ടിക്കറ്റുമുണ്ട്. ഹെൽമറ്റിന് 24 മണിക്കൂർ വരെ 10 രൂപ നൽകണം.